കുന്ദമംഗലം: ടി.പി.ആർ 20 ശതമാനത്തിൽ നിന്ന് കുറയാത്ത സാഹചര്യത്തിൽ കുന്ദമംഗലം ഗ്രാമപഞ്ചായത്തും സമീപ പഞ്ചായത്തുകളായ കൊടുവള്ളി, മടവൂർ, ചാത്തമംഗലം, പെരുവയൽ എന്നിവയും കാറ്റഗറി ഡിയിൽ തുടരും. കുന്ദമംഗലത്ത് നിയന്ത്രണം കടുപ്പിക്കും. റസിഡൻസ് അസോസിയേഷനുകൾ കേന്ദ്രീകരിച്ച് കൊവിഡ് പരിശോധന ഉയർത്താൻ ആലോചനയുണ്ടെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.അനിൽകുമാർ അറിയിച്ചു. കുന്ദമംഗലത്ത് ഭക്ഷ്യവസ്തുക്കൾ, മരുന്നുകൾ , അവശ്യ സാധനങ്ങൾ എന്നിവ രാവിലെ ഏഴ് മണി മുതൽ രാത്രി എട്ട് മണിവരെ ലഭിക്കും. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഹോം ഡെലിവറി മാത്രം. പുതിയ നിയന്ത്രണങ്ങൾക്ക് പുറമെ ശനി, ഞായർ ദിവസങ്ങളിൽ സമ്പൂർണ ലോക്ക്ഡൗൺ തുടരും.