രാമനാട്ടുകര: രാമനാട്ടുകര സഹ. ബാങ്കിൽ 24 വർഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന മാനേജർ കെ.എം മോഹൻദാസിന് കേരള കോ-ഓപ്എംപ്ലോയീസ് യൂണിയൻ രാമനാട്ടുകര യൂണിറ്റ് യാത്രയയപ്പ് നൽകി.
ഏരിയ സെക്രട്ടറി ടി.രാധാഗോപി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.എം ശോഭീഷ് അദ്ധ്യക്ഷത വഹിച്ചു.ഏരിയ പ്രസിഡന്റ് പി. ബേബി, ജനറൽ മാനേജർ പി.രാജൻ, സി.ഷിജു, കെ.പ്രകാശൻ, എൻ.ദിവാകരൻ, എം.കെ.ഹരിദാസൻ ,എം.കെ.സുധീഷ് കുമാർ, കെ.കെ.സജീബ് എന്നിവർ പ്രസംഗിച്ചു.