കോഴിക്കോട്: സംസ്ഥാനത്തെ മാതൃകാ ദാരിദ്ര്യ ലഘൂകരണ പദ്ധതിയായ 'സുഭിക്ഷ 'യുടെ രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായി പേരാമ്പ്രയിൽ ആരംഭിക്കുന്ന സർജിക്കൽ മാസ്‌ക് നിർമാണ യൂണിറ്റിന്റെ ഉദ്ഘാടനം നാളെ രാവിലെ 10 ന് ആരോഗ്യ മന്ത്രി വീണ ജോർജ് ഓൺലൈനായി നിർവഹിക്കും. ചാലിക്കരയിൽ 30 ലക്ഷം രൂപ ചെലവിലാണ് ത്രീലെയർ സർജിക്കൽ മാസ്ക് നിർമാണ യൂണിറ്റ് ആരംഭിക്കുന്നത്. ദിവസവും ഒരുലക്ഷം മാസ്കുകൾ നിർമിക്കാൻ ശേഷിയുള്ള യൂണിറ്റിൽ 10 വനിത തൊഴിലാളികളാണുള്ളത്‌. ടി.പി.രാമകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.