mavoor
മാവൂർ പഞ്ചായത്ത് അധികൃതർ മാലിന്യം നിക്ഷേപിച്ച കിണർ സന്ദർശിച്ചപ്പോൾ

മാവൂർ: മാവൂർ ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് കോട്ടപറമ്പ് കോളനി നിവാസികളുടെ പൊതു കിണറിൽ മാലിന്യം കലർന്നതായി കണ്ടെത്തി. ഇന്നലെ രാവിലെ വെള്ളമെടുക്കാൻ വന്ന വീട്ടമ്മമാരാണ് കിണറ്റിലെ വെള്ളത്തിന് നിറ മാറ്റം കണ്ടത്. വെളളത്തിന് മുകളിലായി നുരയും പതയും കണ്ടതോടെ പഞ്ചായത്ത് അധികൃതരെയും പൊലീസിനെയും പ്രദേശവാസികൾ വിവരമറിയിക്കുകയായിരുന്നു. കുന്നിൻ മുകളിലെ കോളനിയിൽ താമസിക്കുന്ന 25ൽ കൂടുതൽ കുടുംബങ്ങളുടെ ഏക ആശ്രയമാണ് ഈ കിണർ. സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് പഞ്ചായത്ത് പൊതു കിണർ നിൽക്കുന്നത്. കിണർ ശുചീകരിക്കാൻ ഉടൻ നടപടി സ്വീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുലപ്പാടി ഉമ്മർ മാസ്റ്റർ അറിയിച്ചു, വൈസ് പ്രസിഡന്റ് ജയശ്രീ, വികസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എം അപ്പുകുഞ്ഞൻ, പഞ്ചായത്തംഗം ഗീതാമണി, എം.പി കരീം , മാവൂർ പൊലീസ് സ്റ്റേഷൻ പ്രിൻസിപ്പൽ എസ്.ഐ രേഷ്മ. ആരോഗ്യ വകുപ്പ് അധികൃതർ തുടങ്ങിയവർ കിണർ സന്ദർശിച്ചു. കിണർ വെള്ളം സാമ്പിൾ പരിശോധനയ്ക്ക് അയച്ചു.