കുറ്റ്യാടി: കാവിലുംപാറ പഞ്ചായത്തിൽ പതിറ്റാണ്ടുകളായി കൈവശമുള്ളതും സ്ഥിരതാമസക്കാരുമായ കൃഷിക്കാരുടെ
ഭൂമി സർവെ നടത്തി ഏറ്റെടുക്കാനുള്ള നീക്കം അപലപനീയമാണെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന സെക്രട്ടറി ബാബു പൂതം പാറ പറഞ്ഞു. കാലാവസ്ഥ വ്യതിയാനത്തിലും കാട്ടുമൃഗ ശല്യത്താലും ദുരിതമനുഭവിക്കുന്ന മലയോര ജനതയെ അനാവശ്യമായി ദ്രോഹിക്കുന്ന നടപടി നിർത്തിവയ്ക്കണം. താമസക്കാരുടെയും കൈവശക്കാരുടെയും സുരക്ഷ ഉറപ്പു വരുത്താൻ സർക്കാർ തയ്യാറായില്ലെങ്കിൽ സമര പരിപാടികൾക്ക് നേതൃത്വം കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.