sevabharadi

വടകര: വടകര സേവാ ഭാരതി ഒന്നര പതിറ്റാണ്ടുകാലത്തെ സേവന പ്രവർത്തനത്തിനോടൊപ്പം സമൂഹത്തിലെ നിരാലംബരായവർക്കും വിവിധ അസുഖങ്ങൾ കൊണ്ട് അവശതയിൽ കഴിയുന്നവർക്കുമായി പെയിൻ ആൻഡ് പാലിയേറ്റിവ് മേഖലയിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചിരിക്കയാണ്. വടകര സേവാഭാരതിയുടെ കീഴിൽ ഉൾപ്പെടുന്ന പ്രദേശങ്ങളായ വടകര മുനിസിപ്പാലിറ്റി, അഴിയൂർ, ഒഞ്ചിയം, ചോറോട് ഏറാമല, വില്യാപ്പള്ളി തിരുവള്ളൂർ, ആയഞ്ചേരി ,മണിയൂർ പഞ്ചായത്തുകളിലുമുള്ള കിടപ്പു രോഗികളുടെ പരിചരണത്തിനായാണ് പെയിൻ ആൻഡ് പാലിയേറ്റീവ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. പാലിയേറ്റിവ് പ്രവർത്തനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സംപൂജ്യ സ്വാമി ചിദാനന്ദപുരി നിർവഹിച്ചു. ചടങ്ങിൽ പ്രശസ്ത സിനിമ സംവിധായകൻ അലി അക്ബർ വിശിഷ്ടാതിഥിയായി. സേവാഭാരതി ജില്ലാ ജനറൽ സെക്രട്ടറി അജിത് കുമാർ അരൂർ, വടകര സേവാഭാരതി ജനറൽ സെക്രട്ടറി പ്രമോദ് കെ, ടി.യു രാജേഷ്, സുരേഷ് കുമാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. സേവാഭാരതി പെയിൻ പാലിയേറ്റീവ് പ്രവർത്തനത്തിനായി ഒരുക്കിയ വാഹനത്തിന്റെ താക്കോൽ സ്വാമി ചിദാനന്ദപുരിയിൽ നിന്നും വടകര സേവാഭാരതി ഏറ്റുവാങ്ങി.