പേരാമ്പ്ര: ചെറുവണ്ണൂർ പഞ്ചായത്തിലെ മുയിപ്പോത്ത് നിരപ്പം സ്റ്റേഡിയത്തിൽ പഞ്ചായത്ത് പുതുതായി നിർമിച്ച ശൗചാലയം തകർത്ത സാമൂഹ്യ ദ്രോഹികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഡി.വൈ.എഫ്. ഐ നിരപ്പം കുന്ന്
യൂനിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ മേഖല സെക്രട്ടറി കെ.എം ദിജേഷ്, രനീഷ്, വിഷ്ണു, അഭിനവ് എന്നിവർ പ്രസംഗിച്ചു.