കോഴിക്കോട്:ലോക്ക് ഡൗൺ കാലത്ത് ജോലിയ്ക്ക് ആളെ കിട്ടാത്തവർക്ക് തണലായ സഹായി വാട്സ് ആപ്പ് കൂട്ടായ്മ ഒന്നാം വാർഷികത്തിലേക്ക്.കഴിഞ്ഞ ലോക്ക് ഡൗണിലാണ് കൂട്ടയ്മ രൂപികരിച്ചത്.അന്ന് 35 ആളുമായി തുടങ്ങിയ കൂട്ടായ്മയിൽ ഇന്നിപ്പോൾ ജില്ലയിടെ വിവിധ ഭാഗങ്ങളിൽ 300 പേർ ജോലി ചെയ്യുന്നു.350 ഓളം അംഗങ്ങൾ ഉള്ള ഈ കൂട്ടായ്മയിൽ മരം മുറി, ഡ്രൈവർമാർ, ഇലക്ട്രിഷ്യൻ, പ്ലംബർ, കാട് വെട്ടൽ, സെപ്ടിക് ടാങ്ക് ക്ലീനിംഗ്, തെങ്ങ് തുറക്കൽ തുടങ്ങി എന്താവശ്യത്തിനു വിളിച്ചാലും സഹായിയിൽ ജോലിക്കാർ തയ്യാറാണ്. പാവപ്പെട്ട രോഗികളെ സഹായിച്ചും പരിസര ശുചീകരണം നടത്തിയും വിവിധ ജോലികൾ ചെയ്യുന്ന പ്രത്യേക സംഘങ്ങൾ തന്നെയുണ്ട്. ഒന്നാം വാർഷികത്തോടനുബന്ധിച്ച് സിവിൽ സ്റ്റേഷൻ ഭാഗത്ത് ഒരു ഓഫീസ് ആഗസ്റ്റിൽ ഉദ്ഘാടനം ചെയ്യുകയാണ്. ഇതിനോടനുബന്ധിച്ച് ഒരാഴ്ച നീളുന്ന ശുചീകരണ പ്രവർത്തനം നടത്തുമെന്ന് കോർഡിനേറ്റർ ഷിനോജ് പുളിയോളി പറഞ്ഞു. സഹായങ്ങൾ ആവശ്യമുള്ളവർ 8089174821 എന്ന നമ്പരിൽ ബന്ധപ്പെടാം.