2

പേരാമ്പ്ര : കടിയങ്ങാട് പാലം മേഖലയിൽ സാമൂഹ്യ വിരുദ്ധ ശല്യം. പാലം കുറ്റ്യാടി റോഡിലെ പതിനഞ്ചാം വാർഡിൽ സ്ഥാപിച്ച പ്ലാസ്റ്റിക് ബോട്ടിൽ സംഭരണ കേന്ദ്രം (മിനി എം.സി.എഫ് )കഴിഞ്ഞ ദിവസം രാത്രിയിൽ സാമൂഹ്യദ്രോഹികൾ തകർക്കാൻ ശ്രമിച്ചു.ബോട്ടിലുകൾ ഒഴികെ ഉള്ള മറ്റു മാലിന്യങ്ങൾ നിക്ഷേപിക്കാൻ കഴിയാത്ത വിധത്തിൽ ലോക്ക് ച്യ്തിട്ടുള്ള സംവിധാനത്തിലാണ് അവ സ്ഥാപിച്ചത്.ശുചിത്വ പഞ്ചായത്തിനുള്ള ബഹുമതിയുടെ ഭാഗമായി പത്തൊമ്പത് വാർഡുകളിലും ഓരോന്ന് വീതം ഏട്ടു ലക്ഷം രൂപയോളം ചിലവിട്ടാണ് ഇവ നിർമ്മിച്ചത് റോഡിന്റെ ഇരുവശങ്ങളിലും, നടപ്പാതയിലും ഹോട്ടൽ, മത്സ്യ, മാംസ, പ്ലസ്റ്റിക് മാലിന്യങ്ങൾ തള്ളുന്നതും പതിവാണ്.സാമൂഹ്യ വിരുദ്ധർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു