പേരാമ്പ്ര: കിഴക്കൻ പേരാമ്പ്രയിൽ പ്രവർത്തിക്കുന്ന കൂത്താളി പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ആവശ്യമായ സൗകര്യങ്ങളൊരുക്കി സാമൂഹ്യ ആരോഗ്യകേന്ദ്രമാക്കി ഉയർത്തണമെന്ന് കിഴക്കൻ പേരാമ്പ്ര എ.പി.ജെ ജനകീയ കൂട്ടായ്മ യോഗം ആവശ്യപ്പെട്ടു. കിഴക്കൻ മലയോര പ്രദേശങ്ങളായ ചെമ്പ്ര, താന്നിയോട്, തണ്ടോറപ്പാറ, താന്നിക്കണ്ടി, ആവടുക്ക, കോക്കാട്, കരിമ്പിലമൂല തുടങ്ങിയ പ്രദേശങ്ങളിലെ പാവപ്പെട്ട കുടുംബങ്ങളിലെ രോഗികൾക്ക് ഉൾപ്പെടെ ഒരു ചെറിയ രോഗം വന്നാൽ പോലും ഏഴ് കിലോമീറ്റർ അകലെയുള്ള താലൂക്ക് ആശുപത്രിയെയോ, സ്വകാര്യ ആശുപതികളെയോ ആശ്രയിക്കേണ്ട സ്ഥിതിയാണ്. ഈ കൊവിഡ് കാലത്ത് മേഖലയിൽ യാത്രാ ദുരിതവും രൂക്ഷമാണ്. ആവശ്യത്തിന് ജീവനക്കാരെയും ലബോറട്ടറി എക്സ് - റെ സൗകര്യവും ഒരുക്കി നിലവിലുള്ള ആശുപത്രി പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കണമെന്നും ഓൺലൈൻ യോഗം ആവശ്യപ്പെട്ട . ബാലകൃഷ്ണൻ ചായികുളങ്ങര അദ്ധ്യക്ഷത വഹിച്ചു. ഇബ്രാഹിം കല്ലാച്ചീമ്മൽ, പ്രകാശൻ പന്തിരിക്കര, കെ സൂപ്പി ,സലാം പുല്ലാക്കുന്നത്ത്, കെ ശ്രീധരൻ തുടങ്ങിയവർ പങ്കെടുത്തു.