1

കുറ്റ്യാടി: തൊട്ടിൽപാലം വയനാട് ചുരം റോഡിലെ നാലാം വളവിൽ റോഡ് പൊട്ടി തകർന്ന് അപകടം പതിയിരിക്കുന്നു. ഏകദേശം പത്ത് മീറ്ററോളം ചുറ്റളവിൽ ഇളകിമാറിയ കരിങ്കൽ ചീളുകൾ ചിന്നി ചിതറി കിടക്കുന്നു. ടാറിംഗ് തകർന്ന ഭാഗങ്ങളിൽ കുഴികളായതും ഇരുവശങ്ങളിലെയും പാതയോരം പൊട്ടി മാറിയതും കാണം. സമീപത്തെ മേൽതട്ട് ഭുമിയിൽ നിന്നും ഒഴുകി എത്തുന്ന വെള്ളം ഓവ് ചാലുകളിലേക്ക് എത്താതെ റോഡിലേക്ക് ഒഴുകി എത്തുന്നതിനാലാണ് റോഡ് തകരുന്നത്. കാലങ്ങളായി ഇങ്ങനെ സംഭവിക്കുന്നതിനാൽ
ഈ ഭാഗത്തെ ഓവ് ചാലുകളിൽ മണ്ണ് വന്നിറങ്ങി പൂർണമായും മൂടിയ നിലയിലാണ്. ചെറുതും വലുതുമായ വാഹനങ്ങൾ ഇവിടെ എത്തുമ്പോൾ നിയന്ത്രണം വിട്ട് അപകടത്തിൽ പെടുന്നത് നിത്യസംഭവമാണ്.

അന്തർ സംസ്ഥാനങ്ങളിൽ ഉൾപ്പെടെ ആയിരക്കണക്കിന് വാഹനങ്ങൾ കടന്ന് പോകുന്ന റോഡിന്റെ അപകടാവസ്ഥ പരിഹരിക്കേണ്ടിയിരിക്കുന്നു.