കോഴിക്കോട്: കല്ലായി റെയിൽവേ സ്റ്റേഷനു സമീപം സിമന്റ് യാർഡിലേക്കുള്ള പാളത്തിൽ സ്‌ഫോടകവസ്തു കണ്ടെത്തിയതിനു പിന്നിൽ അട്ടിമറിശ്രമമില്ലെന്ന് റെയിൽവേ സംരക്ഷണ സേന പാലക്കാട് ഡിവിഷന് റിപ്പോർട്ട് നൽകി.
യാർഡിന്റെ തൊട്ടടുത്ത വീട്ടിൽ വിവാഹാഘോഷത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പൊട്ടിച്ച പടക്കത്തിന്റെ അവശിഷ്ടമാണിതെന്ന് സ്ഥിരീകരിച്ചു. അതിനിടെ, ഔദ്യോഗിക സന്ദർശനത്തിനായി ഇന്നലെ കോഴിക്കോട്ടെത്തിയ റെയിൽവേ ഡിവിഷണൽ മാനേജർ ത്രിലോക് കോഠാരി സംഭവസ്ഥലം സന്ദർശിച്ചു. .