photo
ഹരിദാസൻ

നന്മണ്ട: നാഷണൽ എ.എൽ.പി സ്കൂൾ റിട്ട. അദ്ധ്യാപകൻ പരേതനായ പിലാത്തോട്ടത്തിൽ പാച്ചറുടെ മകൻ ഹരിദാസൻ (57) നിര്യാതനായി. സി.പി.എം നാഷണൽ ബ്രാഞ്ച് അംഗമാണ്.

ഭാര്യ: ഷീബ മേപ്പിലാട്ട് (കുടുംബശ്രീ ഇ സേവാകേന്ദ്രം, ജോയിന്റ് ആർ.ടി. ഓഫിസ് നന്മണ്ട, ആർട്ടിസാൻസ് യൂണിയൻ ജില്ലാ കമ്മിറ്റി അംഗം). മക്കൾ: അവിൻദാസ് (ചാത്തങ്കണ്ടം ഫിനാൻസ്, കുന്ദമംഗലം), അജന്യ ദാസ് (വിദ്യാർത്ഥി, പഴശ്ശിരാജ കോളേജ്, പുൽപ്പള്ളി).

മാതാവ്: ലക്ഷ്മി. സഹോദരങ്ങൾ: പ്രകാശൻ പിലാത്തോട്ടത്തിൽ (റിട്ട. അദ്ധ്യാപകൻ, മാധ്യമം ലേഖകൻ നന്മണ്ട), പി.സുരേഷ് കുമാർ (സൗദി), പി.സന്തോഷ് കുമാർ (ട്രാഫിക് എ.എസ്.ഐ, കോഴിക്കോട് സിറ്റി), പ്രദീപ് കുമാർ (ബഹറിൻ), ബീന വിനോദ് (ചെറുകുളം), പരേതനായ രാജേന്ദ്രൻ. സഞ്ചയനം ബുധനാഴ്ച.