കൊയിലാണ്ടി: പ്രസിദ്ധമായ കൊല്ലംചിറയിൽ നീന്തി ആറുവയസുകാരി നീലാംബരിയുടെ അത്ഭുത പ്രകടനം. ഒമ്പത് ഏക്കർ വിസ്തൃതിയും 400 മീറ്റർ നീളവുമുളള ചിറയിലാണ് ഇന്നലെ രാവിലെ നീലാംബരി ഇരുകരയിലേക്കും നീന്തിയത്. താലൂക്ക് ആശുപത്രി മുൻ സൂപ്രണ്ട് ഡോ. രാമചന്ദ്രന്റെ മകൻ അരവിന്ദന്റെയും ഡോ.ദീപ്നയുടെയും മകളാണ്. നീലാംബരിയുടെ കൂടെ ബന്ധുവായ സനന്ദ് രാജും നീന്തി. ഒരു വർഷമായി നീന്തൽ പരിശീലിക്കുന്ന നീലാംബരി കോതമംഗലം ജി.എൽ.പി സ്‌കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്.