1

കോഴിക്കോട്: പട്ടികജാതി പട്ടികവർഗ ഫണ്ട് അട്ടിമറിക്കെതിരെ ഹിന്ദു ഐക്യവേദി സാമൂഹ്യ നീതി കർമ്മസമിതി കോഴിക്കോട് കോർപ്പറേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കിഡ്സൺ കോർണറിൽ പ്രതിഷേധ ധർണ നടത്തി. ധർണ പട്ടികജാതി പട്ടികവർഗ സംരക്ഷണ സമിതി സംസ്ഥാന രക്ഷാധികാരി, സതീഷ് പാറന്നൂർ ഉദ്ഘാടനം ചെയ്തു. എസ് സി എസ് ടി ഫണ്ട് തട്ടിയെടുത്ത വർക്കെതിരെയും വകുപ്പ് മാറ്റി ചിലവഴിച്ച്രെയും ജാമ്യമില്ലാവകുപ്പ് ചേർത്ത് അറസ്റ്റ് ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഹിന്ദുഐക്യവേദി കോർപ്പറേഷൻ കമ്മിറ്റി സെക്രട്ടറി ദിവാകരൻ അദ്ധ്യക്ഷത വഹിച്ചു, അഡ്വ.ബിനീഷ് ബാബു ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് മുഖ്യപ്രഭാഷണം നടത്തി. എസ്.എൻ.ഡി.പി യോഗം ഡയറക്ടർ സുനിൽകുമാർ പുത്തൂർ മഠം, അനിൽകുമാർ മായനാട്, ലാലു മാനാരി, ജോഷി, പി കെ പ്രേമൻ, ദീപു, ഗണേഷ് കുമാർ പയ്യാനക്കൽ തുടങ്ങിയവർ പങ്കെടുത്തു. വിനോദ് കരുവിശ്ശേരി ഹിന്ദു ഐക്യവേദി കോർപ്പറേഷൻ ജനറൽ സെക്രട്ടറി സ്വാഗതവും മിഥുൻ ചേറോട് കോർപ്പറേഷൻ സെക്രട്ടറി നന്ദിയും പറഞ്ഞു.