പൊൻകുന്നം:അഭിഭക്ത കമ്യൂണിസ്റ്റ് പാർട്ടി നേതാവും സി.പി.എം പൊൻകുന്നം ലോക്കൽ കമ്മിറ്റിയംഗവുമായിരുന്ന ഡോ.വി .എൻ ഗോപാലപിള്ളയുടെ മൂന്നാമത് അനുസ്മരണം നടന്നു. സി.പി.എം ജില്ലാ കമ്മറ്റിയംഗം അഡ്വ.ഗിരീഷ് എസ് നായർ യോഗം ഉദ്ഘാടനം ചെയ്തു. അനുസ്മരണ യോഗത്തിൽ വി.ജി ലാൽ, ഐ.എസ് രാമചന്ദ്രൻ,കെ.സേതുനാഥ്, ബ്ലോക്ക് പഞ്ചായത്തംഗം ബി.രവീന്ദ്രൻ നായർ, പഞ്ചായത്തംഗം ശ്രീലത സന്തോഷ് എന്നിവർ സംസാരിച്ചു.