കോട്ടയം:നാഥനില്ലാ കളരികളായ സംസ്ഥാനത്തെ പ്രൈമറി സ്‌കൂളുകളിൽ പ്രധാനാദ്ധ്യാപകരെ ഉടൻ നിയമിക്കണമെന്ന് കെ.പി.എസ്.ടി.എ ഉപജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി ജോൺസൺ സി.ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. ഉപജില്ലാ പ്രസിഡന്റ് മനോജ് വി.പോൾ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.വി ഷാജമോൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് കെ.സി ജോൺസൺ, വി.പ്രദീപ്കുമാർ, ജേക്കബ് ചെറിയാൻ, ജോൺസൺ ദാനയേൽ, എബിസൺ കെ. എബ്രഹാം,തോമസ് മാത്യു,ബോബി എ. ചാണ്ടി,സാറാമ്മ വർഗീസ് എന്നിവർ പ്രസംഗിച്ചു. ഓൺലൈൻ പഠനത്തിൽ ഗൂഗിൾ മീറ്റിന്റെ സാദ്ധ്യതകളെക്കുറിച്ച് ജില്ലാ സെക്രട്ടറി വി.പ്രദീപ്കുമാർ ക്ലാസ് നയിച്ചു