ചങ്ങനാശേരി: എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയന്റെ നിയന്ത്രണത്തിലുള്ള നെടുംകുന്നം ആർ.ശങ്കർ സ്മാരക ശ്രീനാരായണ കോളജിലെ അദ്ധ്യാപക അനദ്ധ്യാപക ഒഴിവുകളിലേക്ക് യോഗ്യതയുള്ളവരുടെ അപേക്ഷകൾ ക്ഷണിക്കുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ 5ന് രാവിലെ 10.30ന് നെടുംകുന്നം ആർ ശങ്കർ സ്മാരക കോളേജിൽ നേരിട്ടുള്ള നിയമനത്തിനായി നടത്തുന്ന ഇന്റർവ്യൂവിൽ അപേക്ഷയോടൊപ്പം ആവശ്യമായ യോഗ്യത തെളിയിക്കുന്ന ഒർജിനൽ സർട്ടിഫിക്കേറ്റുകളുമായി ഹാജരാകണം. യോഗ്യതകൾ: എം.കോം. ഫിനാൻസ് ആൻഡ് ടാക്‌സേഷൻ (നെറ്റും, മാത്തമാറ്റിക്‌സ് ബേസിക് ഉള്ളവർക്കും മുൻഗണന), എം.എ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, ലൈബ്രേറിയൻ ( എം.ലൈബ്രറി.എസ്.സി ). കൂടുതൽ വിവരങ്ങൾക്ക്: 9072067300,9946900964.