വൈക്കം : എസ്.എൻ.ഡി.പി യോഗത്തിന്റെ ഗുരുകാരുണ്യം പദ്ധതിയിൽപ്പെടുത്തി തെക്കെനട 110ാം നമ്പർ നടുവിലെ ശാഖ 1 മുതൽ 10 വരെ പഠിക്കുന്ന 300 വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. യൂണിയൻ പ്രസിഡന്റ് പി.വി ബിനേഷ് വിതരണോദ്ഘാടനം ചെയ്തു. ശാഖാ അഡ്മിനിസ്ട്രേറ്റർ പി.പി സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ആർ.ഷാജി, എസ്.ജയൻ, വി.ഡി സുനിൽകുമാർ,ഷാജി വാഴത്തറ, അനിൽകുമാർ, മഹേഷ്‌കുമാർ, സദാശിവൻ, ചിതംബരൻ,സുജിത്, ബിനുകുമാർ,ഷിനു, ഷൈല രാജൻ, മാലതി വിജയൻ, പ്രസന്നൻ വാടവേലിൽ എന്നിവർ പ്രസംഗിച്ചു.