മുണ്ടക്കയം: വെള്ളനാടി എസ്‌റ്റേറ്റ് രണ്ടാം ഡിവിഷൻ ശ്രീ ദുർഗാദേവി ക്ഷേത്രത്തിൽ മോഷണം. ഓട്ട് ഉരുളികളാണ് ബുധനാഴ്ച്ച വൈകുന്നേരം മോഷണം പോയത്. രാവിലത്തെ പൂജകൾക്ക് ശേഷം കഴുകി ഉണക്കാനായി ക്ഷേത്ര മുറ്റത്ത് സൂക്ഷിച്ചിരിക്കുകയായിരുന്നു. വൈകുന്നേരം തിരികെയെടുത്ത് വെയ്ക്കാൻ നോക്കിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. 5 കിലോ തൂക്കം വരുന്ന രണ്ട് ഉരുളികളാണ് മോഷണം പോയത്. ക്ഷേത്ര കമ്മറ്റിയുടെ പരാതിയെ തുടർന്ന് സംഭവത്തിൽ മുണ്ടക്കയം പൊലീസ് അന്വേഷണം ആരംഭിച്ചു.