aituc

വൈക്കം : കർഷകർക്കുള്ള ആനുകൂല്യങ്ങൾ യഥാസമയം ലഭ്യമാക്കുന്നതിന് ആവിഷ്ക്കരിച്ച അഗ്രികൾച്ചറൽ ഇൻഫർമേഷൻ മാനേജ്‌മെന്റ് സിസ്​റ്റം വഴിയുള്ള കർഷക രജിസ്ട്രേഷൻ ജില്ലാതല ഉദ്ഘാടനം വൈക്കത്ത് എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് ടി.എൻ.രമേശൻ നിർവഹിച്ചു. ജില്ലയിൽ 78 പഞ്ചായത്തുകളാണ് പദ്ധതിയിൽപ്പെടുന്നത്. ഓരോ പഞ്ചായത്തുകളിലും 50 കർഷകർക്ക് ആദ്യഘട്ടത്തിൽ പേര് രജിസ്റ്റർ ചെയ്യാം. തുടർന്ന് ഓരോ പ്രദേശങ്ങളിലും രജിസ്ട്രേഷൻ ചെയ്യാൻ സംവിധാനമുണ്ട്. രജിസ്ട്രേഷൻ സർട്ടിഫിക്ക​റ്റുകളുടെ വിതരണം സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി.ബാബുരാജ് നിർവഹിച്ചു. എസ്.പി.സുമോദ്, പി.എൻ.ജയപ്രകാശ്, എം.നിയാസ്, കെ.കെ.ബൈജു, വി.ആർ.ബിനോയി, ഇ.എ.നിയാസ്, കെ.വി ഉദയൻ എന്നിവർ പ്രസംഗിച്ചു.