വൈക്കം : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻനിരയിലുണ്ടായിരുന്ന വൈക്കത്തെ 5 ഡോക്ടർമാരെ സത്യാഗ്രഹസ്മാരക ആശ്രമം സ്‌കൂൾ ഡോക്ടേഴ്‌സ് ദിനത്തിൽ ആദരിച്ചു. താലൂക്ക് ഗവ.ആശുപത്രി സൂപ്രണ്ട് ഡോ.അനിതാ ബാബു, കൊവിഡ് നോഡൽ ഓഫീസർ ഡോ.എ ഡി.ശ്രീകുമാർ, ആർ.എം.ഒ ഡോ. എസ്.കെ ഷീബ, ഡോ.ബിനാഷ ശ്രീധർ, ഡോ.പി അരുൺ, എന്നിവരെയാണ് സ്‌കൂൾ അങ്കണത്തിൽ പൊന്നാടയണിയിച്ച് ആദരിച്ചത്..
എൻ.എസ്.എസ്, സ്റ്റുഡന്റ് പൊലീസ്, ലിറ്റിൽ കെറ്റയ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആദരിക്കൽ. സ്കൂൾ മാനേജർ പി.വി ബിനേഷ് അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം യൂണിയൻ സെക്രട്ടറി എം.പി സെൻ, പ്രിൻസിപ്പൾമാരായ ഷാജി.ടി കുരിവിള, എ.ജ്യോതി, പ്രഥമ അദ്ധ്യാപിക പി.ആർ ബിജി. എൽ.പി.സ്‌കൂൾ എച്ച്.എം പി.ടി ജിനീഷ്, പി.ടി.എ ഭാരവാഹികളായ പി.പി സന്തോഷ്,എസ്.ജയൻ, അദ്ധ്യാപകരായ വൈ.ബിന്ദു, മഞ്ചു.എസ്. നായർ,മിനി വി.അപ്പുക്കുട്ടൻ, റെജി എസ്.നായർ, പ്രീതി വി പ്രഭ, ആർ ജെഫിൻ, അമൃതാ പാർവതി, പി.വി വിദ്യ, സന്ദീപ്, പ്രതീഷ് എന്നിവർ പങ്കെടുത്തു.