അയ്മനം: പരസ്പരം വായനക്കൂട്ടത്തിന്റെ 59-ാമത് പുസ്തക ചർച്ചയും കവിയരങ്ങും സാഹിത്യകാരനും മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി റിട്ട.ജോയിന്റ് രജിസ്ട്രാറുമായ എലിക്കുളം ജയകുമാർ ഉദ്ഘാടനം ചെയ്തു. പരസ്പരം മാസികയുടെ ചീഫ് എഡിറ്റർ ഔസേഫ് ചിറ്റക്കാട് അദ്ധ്യക്ഷനായി. സാഹിത്യകാരൻ പെരുങ്കടവിള വിൻസന്റിന്റെ 'ഡിസംബറിലെ മഞ്ഞ് ' എന്ന കഥാസമാഹാരം ചർച്ച ചെയ്തു. കവി ഷീജാ രാധാകൃഷ്ണൻ പുസ്തക അവതരണം നടത്തി. സാഹിത്യകാരന്മാരായ അനിൽ കോനാട്ട്, അനിതാ ദിവോദയം, അനീഷ് പെരിങ്ങാല, അൽഫോൻസാ ജോയി, കെ.എൻ.സുലോചനൻ, മൃദുല റോഷൻ, ഉണ്ണികൃഷ്ണൻ അമ്പാടി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഗ്രന്ഥകാരൻ പെരുങ്കടവിള വിൻസന്റ് ചർച്ചയ്ക്ക് മറുപടി പറഞ്ഞു. കവിയരങ്ങിൽ വായനക്കൂട്ടം അംഗങ്ങളായ സുകുമാർ അരീക്കുഴ, സഹീറ എം, ശ്രീകുമാർ ചേർത്തല, മിനി സുരേഷ്, മുരളിദേവ് കഞ്ഞിരപ്പള്ളി, വൈഷ്ണവി ആർ.ജെ, ഫാസിൽ അതിരമ്പുഴ, സവിതാ ദാസ്, ശ്രീധരൻ നട്ടാശ്ശേരി, ഡോ.എം.ആർ.മിനി, കാട്ടാമ്പള്ളി നിഷ്‌ക്കളൻ, ബീന മാഞ്ഞൂരാൻ,എം.ഡി.വിശ്വംഭരൻ, ധന്യ തോന്നല്ലൂർ, ഉല്ലല ബേബി, ഷിബി നിലാമുറ്റം, ഉണ്ണികൃഷ്ണൻ നായർ, ഡോ.ബി.ഉഷാകുമാരി, മോഹൻദാസ് ഗ്യാലക്‌സി, റീന മാത്യു, എം.എൻ.ഷാജി, റിൻസി ജോർജ്, ജോർജുകുട്ടി താവളം, ലതിക വിജയകുമാർ, ശ്രീപ്രകാശ് ഒറ്റപ്പാലം, ദീപ്തി സജിൻ കടയ്ക്കൽ, ഇ.പി.മോഹനൻ ഓണംതുരുത്ത്, ബീന ശ്രീനിലയം, കെ.കെ.കരുണാകരൻ, സീനു പൊൻകുന്നം, മാമ്പള്ളി, ജി.ആർ.രഘുനാഥ്, ഡോ.എൽ.ശ്രീരഞ്ജിനി മാന്നാർ, മാത്തൂർ കെ.എം, സ്വപ്ന ജയൻസ്, ടി.കെ.ഉണ്ണി, ഗിരിജ ഒ, സുരേഷ് ബാബു വി.കെ, സലിം കുളത്തിപ്പടി, സാബു പി.ആർ, വള്ളിയമ്മാൾ ളാക്കാട്ടൂർ, നയനൻ നന്ദിയോട്, ഗിരീഷ് പി.ജി എന്നിവർ പങ്കെടുത്തു. സബ് എഡിറ്റർമാരായ ഗിരീഷ് പി.ജി.സ്വാഗതവും നയനൻ നന്ദിയോട് നന്ദിയും പറഞ്ഞു.