വൈക്കം : എസ്.എൻ.ഡി.പി യോഗം 1851-ാം നമ്പർ ഉദയനാപുരം ശാഖയിലെ ഓംകാരം കുടുംബയൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പഠനോപകരണ വിതരണം നടത്തി. വടക്കേക്കുറ്റ് ശശിധരന്റെ വസതിയിൽ നടന്ന ചടങ്ങിൽ ശാഖാ പ്രസിഡന്റ് എം.കാർത്തികേയൻ പഠനോപകരണം വിതരണം ഉദ്ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി രാധാകൃഷ്ണന, വൈസ് പ്രസിഡന്റ് മനോജ്, കുടുംബയൂണിറ്റ് ചെയർമാൻ എസ്.പത്മനാഭൻ, കൺവീനർ ശശിധരൻ, കമ്മറ്റിയംഗങ്ങൾ, ജയരാജ്, പ്രസന്നൻ, ദിനേശൻ, മോളി, നളിനി, കുമാരി, വനിതാസംഘം സെക്രട്ടറി സുധർമ്മിണി എന്നിവർ പങ്കെടുത്തു.