ചങ്ങനാശേരി: ഹോളിമാഗി ഫൊറോന പള്ളിയുടെ സഹകരണത്തോടെ ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയുടെ സബ് സെന്റർ മണിമലയിൽ 3ന് ആരംഭിക്കും. രാവിലെ 10ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് ഓൺലൈനിലൂടെ ഹെൽത്ത് സെന്റർ ഉദ്ഘാടനം ചെയ്യും.ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം അദ്ധ്യക്ഷത വഹിക്കും. ഗവ. ചീഫ് വിപ്പും ഡോ എൻ.ജയരാജ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. മുൻ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം, ആന്റോ ആന്റണി എം.പി, മണിമല പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് പി.സൈമൺ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അതുല്യദാസ്, വെള്ളാവൂർ പഞ്ചായത്ത് പ്രസിഡന്റ് റ്റി.സി ശ്രീജിത്ത്, ഫാ.ജോസഫ് വാണിയപ്പുരയ്ക്കൽ, സഹൃദയ ആശുപത്രി ഡയറക്ടർ ഫാ.രാജേഷ് മാളിയേക്കൽ, സി.പ്രസന്ന സി.എം.സി എന്നിവർ പങ്കെടുക്കും. മാർ തോമസ് തറയിൽ ആമുഖപ്രഭാഷണവും ഫാ ജോർജ് കൊച്ചുപറമ്പിൽ സ്വാഗതവും പറയും. കൂടുതൽ വിവരങ്ങൾക്ക്: 8943353603.