ചങ്ങനാശേരി: ദേശീയ ഡോക്ടേഴ്‌സ് ദിനത്തോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയന്റെ നേതൃത്വത്തിൽ കൊവിഡ് കാലത്ത് സേവനമനുഷ്ഠിക്കുന്ന ഡോക്ടർമാരോടുമുള്ള ആദരസൂചകമായി ഡോ.പൊന്നപ്പനെ ആദരിച്ചു. യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട്, സെക്രട്ടറി സുരേഷ് പരമേശ്വരൻ,വൈസ് പ്രസിഡന്റ് പി.എം ചന്ദ്രൻ എന്നിവർ ചേർന്ന് പൊന്നാട അണിയിച്ചു. കൗൺസിലർ സാലിച്ചൻ, എസ്.എൻ ട്രസ്റ്റ് എക്‌സിക്യൂട്ടീവ് അംഗം എസ്.കെ അനിൽ, ഗുരുകുലം ശാഖാ സെക്രട്ടറി മനോജ്, സജീവ് കൂട്ടുമ്മേൽ തുടങ്ങിയവർ പങ്കെടുത്തു.