കട്ടപ്പന: രാജ്യത്തിനകത്തും പുറത്തുമുള്ള വിവിധ ബിരുദ ബിരുദാനന്തര പഠനത്തിനുള്ള അവസരങ്ങളെക്കുറിച്ചും തൊഴിൽ സാദ്ധ്യതകളെക്കുറിച്ചും വിവരിക്കുന്ന ഉന്നത വിദ്യാഭ്യാസ വെബിനാർ ലബ്ബക്കട ജെ.പി.എം. കോളജിന്റെ നേതൃത്വത്തിൽ നടക്കും. കുട്ടിക്കാനം മരിയൻ കോളജ് പ്രൊഫസർ ഡോ. ബ്രിജേഷ് ജോർജ് ജോൺ ക്ലാസെടുക്കും. പ്ലസ്ടു പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പ്രവേശനം സൗജന്യമാണെന്ന് പ്രിൻസിപ്പൽ ഡോ. വി.വി. ജോർജ്കുട്ടി അറിയിച്ചു. ഫോൺ: 9961844349.