കട്ടപ്പന: വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.എസ്.ടി.എ. ഡി.ഇ.ഒ. ഓഫീസ് പടിക്കൽ ധർണ നടത്തി. പൊതുവിദ്യാലയങ്ങളിലെ എല്ലാ അദ്ധ്യാപക ഒഴിവുകളിലും നിയമനം നടത്തുക, നിയമനം ലഭിച്ച സർക്കാർ സ്‌കൂൾ അദ്ധ്യാപകർക്ക് പ്രവേശനം നൽകുക, എയ്ഡഡ് സ്‌കൂൾ നിയമങ്ങൾ അംഗീകരിക്കുക, ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചതിനാൽ അദ്ധ്യാപകരെ കൊവിഡ് ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കുക, കുട്ടികൾക്ക് വാക്‌സിൻ നൽകി വിദ്യാലയങ്ങൾ തുറക്കാനുള്ള നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. ഡി.സി.സി. പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.ഡി. എബ്രഹാം, സംസ്ഥാന കമ്മിറ്റി അംഗം ഷെല്ലി ജോർജ്, വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് നൈജോ മാത്യു, നേതാക്കളായ കെ. രാജൻ, ജോർജ് ജേക്കബ്, സണ്ണി ടി.ജോസഫ്, ബൈജു ജോസഫ്, ജോബിൻ കളത്തിക്കാട്ടിൽ, ഷിജോ കെ.കെ, ജോസ് കെ.സെബാസ്റ്റ്യൻ, ഗബ്രിയേൽ പി.എ, ജോസുകുട്ടി ചക്കാലയിൽ, ദീപു ജേക്കബ്, സിജോ കെ.വി. എന്നിവർ പങ്കെടുത്തു.