കട്ടപ്പന: നഗരസഭ കൃഷിഭവൻ നേതൃത്വത്തിൽ കർഷക സഭകളും ഞാറ്റുവേല ചന്തയും തുടങ്ങി. കർഷകരുടെ ഉത്പ്പന്നങ്ങൾ, പച്ചക്കറി, ഫലവൃക്ഷ തൈകൾ, വിത്തുകൾ തുടങ്ങിയവ ഇതിലൂടെ വിപണനം ചെയ്യും. ഇന്നലെ നഗരസഭ ഓഫീസ് വളപ്പിൽ ചന്ത നടത്തി. കൃഷിഭവൻ നൽകുന്ന ടിഷ്യുകൾച്ചർ വാഴകൾ, വാഴ കന്നുകൾ എന്നിവ അപേക്ഷകർക്ക് നൽകി. തുടർന്ന് വിള ഇൻഷുറൻസ് ദിനാചരണത്തിന്റെ ഭാഗമായി കർഷകർക്കായി സെമിനാറും നടത്തി. നഗരസഭാദ്ധ്യക്ഷ ബീന ജോബി ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ ജാൻസി ബേബി, കൃഷി ഓഫീസർ എം.ജെ. അനുരൂപ്, അസിസ്റ്റന്റ് അഗ്രികൾച്ചറൽ ഓഫീസർ സി. സുരേഷ് കുമാർ, കൗൺസിൽ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.