കൊടുങ്ങൂർ: 2021-22 സാമ്പത്തിക വർഷത്തിൽ വാഴൂർ ഗ്രാമപഞ്ചായത്തിൽ ജനകീയാസൂത്രണ പദ്ധതി പ്രകാരം നടപ്പിലാക്കുന്ന പദ്ധതികളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ.മണി നിർവഹിച്ചു. കുടുംബശ്രീ പ്രവർത്തകർക്ക് പച്ചക്കറി തൈകൾ വിതരണം ചെയ്തു. ഹരിത സമൃദ്ധി പദ്ധതിപ്രകാരം ഗ്രോബാഗിൽ പച്ചക്കറിതൈ തൈ നട്ടു വളർത്തി വിതരണം, വിയറ്റ്‌നാം എയർലി പ്ലാവിൻ തൈ, കർഷകർക്ക് കൂലിച്ചെലവ് , കുടുംബശ്രീ വനിതകൾക്ക്,കറവപ്പശു, ഫല വൃക്ഷത്തൈ വിതരണം,വനിതകൾക്ക് ആട് വളർത്തൽ പദ്ധതി, കർഷകർക്ക് പാലിന് സബ്‌സിഡി, ക്ഷീരകർഷകർക്ക് കാലിത്തീറ്റ വിതരണം എന്നീ പദ്ധതികളും കാർഷിക മേഖലയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പദ്ധതികളുടെ അപേക്ഷാഫോമുകൾ അങ്കണവാടികളിൽ ലഭിക്കും. ഉദ്ഘാടന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.പി.റെജി അദ്ധ്യക്ഷത വഹിച്ചു വൈസ് പ്രസിഡന്റ് സിന്ധു ചന്ദ്രൻ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സേതുലക്ഷ്മി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീകാന്ത്. പി. തങ്കച്ചൻ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പി.എം ജോൺ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രഞ്ജിനി ബേബി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുബിൻ നെടുമ്പുറം,അജിത് കുമാർ, ജിബി പൊടിപാറ,ശോശാമ്മ പി.ജെ, കൃഷി ഓഫീസർ അരുൺ കൃഷി അസി.വിജയപ്പൻ എന്നിവർ പങ്കെടുത്തു.