മുണ്ടക്കയം: റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് വീട് തകർന്നു വീട്ടമ്മയ്ക്ക് പരിക്ക്. പനക്കച്ചിറ പാലാക്കുഴി പെണ്ണമ്മ (80) നാണ് പരിക്കേറ്റത്. അടുക്കളയുടെ മേൽക്കൂരയ്ക്ക് മുകളിലേക്കാണ് കരിങ്കെൽക്കെട്ട് തകർന്നുവീണത്. സാരമായി പരക്കേറ്റ പെണ്ണമ്മയെ വാർഡംഗ് സിനു സോമന്റെ നേതൃത്വത്തിൽ ആശുപത്രിയിലെത്തിച്ചു. വില്ലേജ് ഓഫിസർ അപകടം നടന്ന സ്ഥലം സന്ദർശിച്ചു.