കട്ടപ്പന: കുടിയേറ്റ ചരിത്രമുറങ്ങുന്ന ഇരട്ടയാർ ഗ്രാമപഞ്ചായത്ത് സുവർണ ജൂബിലി നിറവിൽ. ഒരുവർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾക്ക് തുടക്കമായി. കട്ടപ്പന പഞ്ചായത്തിന്റെ ഭാഗമായിരുന്ന മേഖലകൾ ഉൾപ്പെടുത്തി 1971 ജൂലായ് ഒന്നിനാണ് ഇരട്ടയാർ ഗ്രാമപഞ്ചായത്ത് രൂപീകരിച്ചത്. ഇന്നലെ കൊവിഡ്നി യന്ത്രണങ്ങൾ പാലിച്ച് നടന്ന ചടങ്ങിൽ ആദ്യ ഭരണസമിതിയിലെ അംഗം പൗവ്വത്ത് പാപ്പച്ചനെ പഞ്ചായത്ത് പ്രസിഡന്റ് ജിൻസൺ വർക്കി ഉപഹാരം നൽകി ആദരിച്ചു. പഞ്ചായത്ത് അംഗങ്ങളും ജീവനക്കാരും പങ്കെടുത്തു. ജൂബിലി ആഘോഷത്തോടനുബന്ധിച്ച് വിവിധ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കുമെന്ന് ഭരണസമിതി അറിയിച്ചു.