കോട്ടയം : മഹാത്മാഗാന്ധി സർവകലാശാല പി.എച്ച്.ഡി രജിസ്‌ട്രേഷന് (2021 അഡ്മിഷൻ) അപേക്ഷ ക്ഷണിച്ചു. ഈ വർഷം നവമ്പർ 30 ന് മുൻപ് യോഗ്യതാ സർട്ടിഫിക്കറ്റുകൾ ഹാജരാക്കാമെന്ന വ്യവസ്ഥയിൽ ബിരുദാനന്തര ബിരുദ പരീക്ഷഫലം പ്രതീക്ഷിക്കുന്നവരുടെ അപേക്ഷയും പരിഗണിക്കും. ഇപ്പോൾ രജിസ്റ്റർ ചെയ്യുന്നവരെ മാത്രമേ സർവകലാശാലയുടെ പിഎച്ച്.ഡി എൻട്രൻസ് ടെസ്റ്റ് 2021 ന് പരിഗണിക്കുകയുള്ളൂ. വിശദവിവരവും അപേക്ഷഫോറവും www.mgu.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും.