കട്ടപ്പന: ഞാറ്റുവേല ചന്തയുടെ കട്ടപ്പന ബ്ലോക്ക് തല ഉദ്ഘാടനം ഇരട്ടയാറിൽ പ്രസിഡന്റ് ജോസുകുട്ടി കണ്ണമുണ്ടയിൽ നിർവഹിച്ചു. ഇതോടൊപ്പം കർഷക സഭകളും പ്രവർത്തനമാരംഭിച്ചു. കൃഷി വകുപ്പ് വഴിയുള്ള ആനുകൂല്യങ്ങൾ സഭകളിലൂടെ കർഷകർക്ക് ലഭ്യമാക്കും. ഉദ്ഘാടന ചടങ്ങിൽ അത്യുൽപാദന ശേഷിയുള്ള ടിഷ്യൂകൾച്ചർ വാഴതൈകൾ, പച്ചക്കറി ഉൾപ്പെടെയുള്ള നടീൽ വസ്തുക്കൾ തുടങ്ങിയവ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജിൻസൺ വർക്കി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ലാലച്ചൻ വെള്ളക്കട, കട്ടപ്പന കൃഷി അസിസ്റ്റന്റ് ഡയറക്ടർ സിജി സൂസൻ, ഇരട്ടയാർ കൃഷി ഓഫീസർ ഗോവിന്ദ രാജ്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, കൃഷിഭവൻ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.