hospital

ചങ്ങനാശേരി : ചെത്തിപ്പുഴ സെന്റ്‌ തോമസ് ആശുപത്രി ദിനാചരണവും അലൈഡ് ഹെൽത്ത്‌ കോളേജിന്റെയും റിസർച്ച് സെന്ററിന്റെയും ഉദ്ഘാടനവും നാളെ വൈകിട്ട് 3ന് ഓൺലൈനായി നടക്കും. സെന്റ്‌ തോമസ് അലൈഡ് ഹെൽത്ത്‌ കേളേജിന്റെ ഉദ്ഘാടനം മന്ത്രി വി.എൻ വാസവനും സെന്റ്‌ തോമസ് സെന്റർഫോർ സ്‌പോർട്‌സ് ഇൻജുരീസ് ആന്റ് റിസർച്ച് (എസ്.സി.എസ്.ഐ.ആർ) ഉദ്ഘാടനം അതിരൂപതാ സഹായ മെത്രാൻ മാർതോമസ് തറയിലും നിർവഹിക്കും. ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്ത ആർച്ചു ബിഷപ്പ് മാർജോസഫ് പെരുന്തോട്ടം അദ്ധ്യക്ഷത വഹിക്കും.