അടിമാലി : വെള്ളത്തൂവൽ പഞ്ചായത്ത് വിവിധ മേഖലകളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യം തള്ളുന്നത് കല്ലാർകുട്ടിയിൽ തകർന്ന കെ. എസ്. ഇ. ബി ബോർഡ് കെട്ടിടത്തിനുള്ളിൽ. മഴക്കാലമായതോടെ ഇവയിൽനിന്ന് ദുർഗന്ധം വമിക്കുകയാണ്. ഇതിനെതിരെ സമീപവാസികളും കാൽനട യാത്രക്കാരും പ്രതിഷേധവുമായി രംഗത്ത് എത്തിരിക്കുകയാണ്.കല്ലാർകുട്ടിയിൽ അണക്കെട്ടിനോടു ചേർന്നാണ് മാലിന്യം കുന്നുകൂടുന്നത്.
ഇവിടെ എത്തിച്ചിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ മഴ കനത്തതോടെ സമീപത്തെ കല്ലാർകൂട്ടി ഡാമിന്റെ ജലശായത്തിലേയ്ക്കും സമീപത്തെ വീടുകളിലേയ്ക്കും ഒലിച്ച് ഇറങ്ങുകയാണ്. കല്ലാർ കൂട്ടി സെന്റ് ജോസഫ് ദേവാലയത്തിലേയ്ക്കുള്ള പാതവക്കിലെ പൊളിഞ്ഞു കിടക്കുന്ന കെ.എസ്.ഇ.ബി കെട്ടിടത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്.എന്നാൽ ഇവിടെ എത്തി ച്ചിരിക്കുന്നത് പ്ലാസ്റ്റിക് മാലിന്യം മാണെന്നും ഇവ വേർതിരിച്ച് സൂക്ഷിക്കുന്നതിനു വേണ്ടിയാണ് ഇവിടെ നിക്ഷേപിച്ചത് എന്ന് പഞ്ചായത്ത് അധികൃതർ.ഇതിനായി ഹരിത കർമസേന അംഗങ്ങളെ നിയോഗിച്ചിട്ടുണ്ട്. കെട്ടിടം വിട്ടു കിട്ടുന്നതിനു വേണ്ടി വൈദ്യുതി ബോർഡ് അധികൃതരെ സമീപിക്കുന്നതിന് പഞ്ചായത്ത് കമ്മിറ്റി തീരുമാനം എടുത്തിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.