അടിമാലി: പാലിയേറ്റീവ് രോഗികൾക്കായി കൊവിഡ് സുരക്ഷ സ്‌നേഹ വണ്ടി യാത്ര തുടങ്ങി അടിമാലി പഞ്ചായത്തിലുള്ള എൺപതിലധികം പാലിയേറ്റീവ് രോഗികൾക്കും അവരെ പരിചരിക്കുന്നവർക്കുമാണ് വീടുകളിൽ എത്തി സ്‌നേഹ വണ്ടി കൊവിഡ് പ്രതിരോധ വാക്‌സിൻ നൽകുന്നത്. പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഷേർളി മാത്യു നിർവഹിച്ചു. ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ സി .ഡി .ഷാജി അദ്ധ്യക്ഷനായി. പാലിയേറ്റീവ് രോഗികൾക്കും പരിചാരകർക്കുമുള്ള വാക്‌സിൻ ഒരാഴ്ചയ്ക്കുള്ളിൽ പൂർണമായും നൽകുകയാണ് ലക്ഷ്യമെന്നും പഞ്ചായത്ത് പ്രസിഡന്റ് ഷേർളി മാത്യു പറഞ്ഞു.
.