കൊഴുവനാൽ: ഗ്രാമപ്പഞ്ചായത്തിലെ ഞാറ്റവേല ചന്ത, കർഷകസഭ, വിള ഇൻഷുറൻസ് പദ്ധതി വാരാചരണം, 1,2, 12 എന്നീ വാർഡുകളിലെ പച്ചക്കറി തൈ വിതരണം എന്നിവയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് നിമ്മി ട്വിങ്കിൾരാജ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് രാജേഷ് ബി, മെമ്പർമാരായ ആലിസ് ജോയ്, ലീലാമ്മ ബിജു, കൃഷി ഓഫീസർ ബിനി ഫിലിപ്പ്, കർഷകർ എന്നിവർ പങ്കെടുത്തു.