പാലാ :പൊതുവിദ്യാഭ്യാസ രംഗത്തുനിലനിൽക്കുന്ന പ്രശ്‌നങ്ങളിൽ സർക്കാരിന്റെ സത്വര ശ്രദ്ധ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് പാലാ ജില്ലാ വിദ്യാഭ്യാസ ഓഫീസിനു മുമ്പിൽ കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ ധർണ്ണ നടത്തി. പാലാ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പ്രൊഫ. സതീഷ് ചൊള്ളാനി സമരം ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസജില്ലാ പ്രസിഡണ്ട് ജോയ്‌സ് ജേക്കബ് അധ്യക്ഷത വഹിച്ചു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.സി ജോൺസൺ മുഖ്യപ്രഭാഷണം നടത്തി.
അസോസിയേഷൻ രാമപുരം ഉപജില്ലാ പ്രസിഡന്റ് ബിനോയ്, മൈക്കിൾ, മാത്യു, ജോജോ, ബരളി തുടങ്ങിയവർ സംസാരിച്ചു. വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി രാജേഷ് സ്വാഗതവും ജോയ്‌സ് നന്ദിയും പറഞ്ഞു.