പാലാ: രാമപുരം അമ്പലം ജംഗ്ഷൻ പൂവക്കുളം റോഡിൽ വഴിവിളക്കുകൾ കണ്ണടച്ചിട്ട് അധികൃതർ തിരിഞ്ഞുനോക്കുന്നില്ല. പുന്നത്താനം കവല മുതൽ കല്ലുചിറ വാതിൽവരെയുള്ള പ്രദേശങ്ങളിലെ വഴിവിളക്കുകളാണ് തകരാറിലായത്. ഈ ഭാഗങ്ങളിൽ കൂടുതൽ സ്ഥലങ്ങളും വിജനമായ റബർ തോട്ടങ്ങളായതിനാൽ രാത്രിയാത്രക്കാർ ഭയത്തോടെയാണ് ഇതിലെ സഞ്ചരിക്കുന്നത്. ഇരുളിന്റെ മറവിൽ മോഷണങ്ങൾ വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ വഴിവിളക്കുകൾ തെളിയിക്കണമെന്ന നാട്ടുകാർ ആവശ്യപ്പെട്ടു.