പാലാ: കോട്ടയം ജില്ലയുടെ ക്രമസമാധാന പാലന നേതൃത്വത്തിലേക്ക് ഇനി പാലാക്കാരൻ. കോട്ടയം ജില്ലാ അഡീഷണൽ എസ്.പിയായി അടുത്തയാഴ്ച ചുമതലയേൽക്കുന്ന എസ്.സുരേഷ് കുമാർ പാലാ മേവട നിവാസിയാണ്. കഴിഞ്ഞ ഒരു വർഷമായി ഇടുക്കി അഡീഷണൽ എസ്.പിയായിരുന്നു.
തിരുവനന്തപുരം തമ്പാനൂർ എസ്.ഐയായി സർവീസിലെത്തിയ സുരേഷ് കുമാർ പെരുമ്പാവൂർ സ്വദേശിയാണെങ്കിലും വർഷങ്ങളായി മേവടയിൽ സ്ഥിരതാമസമാണ്. പാലാ, പൊൻകുന്നം, കോട്ടയം വെസ്റ്റ്, വിജിലൻസ് എന്നിവിടങ്ങളിൽ സി.ഐയായും കോട്ടയം, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, കോട്ടയം വിജിലൻസ് എന്നിവിടങ്ങളിൽ ഡിവൈ.എസ്.പി.യായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സ്തുത്യർഹ സേവനത്തിന് രാഷ്ട്രപതിയുടെയും മുഖ്യമന്ത്രിയുടെയും മെഡൽ നേടിയിട്ടുള്ള സരേഷ് കുമാർ പ്രമാദമായ ഒട്ടേറെ കേസുകളിൽ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു. എസ്.ബി.ഐ കരിങ്കുന്നം ശാഖയിലെ അസി.മാനേജർ മഞ്ജുവാണ് ഭാര്യ. അപർണ്ണ,അർച്ചന എന്നിവർ മക്കളും.