പാലാ: വനങ്ങൾക്ക് പുറത്ത് വനവത്കരണം പ്രോത്സാഹിപ്പിക്കുന്നതിനായി കേരള സർക്കാരിന്റെ വനംവന്യജീവി വകുപ്പിന് കീഴിലുള്ള
സോഷ്യൽ ഫോറസ്ട്രി വിഭാഗത്തിന്റെ നക്ഷത്രവനം പദ്ധതി ഐങ്കൊമ്പ് അംബികാ വിദ്യാഭവൻ സ്‌കൂളിൽ നടപ്പിലാക്കുന്നു.
അശ്വതി മുതൽ രേവതി വരെയുള്ള 27 നക്ഷത്രങ്ങൾക്കായി വിവിധയിനത്തിൽപ്പെട്ട 27 വൃക്ഷങ്ങളാണ് നട്ടുപിടിപ്പിക്കുന്നത്
പാറേക്കാവ് ദേവീക്ഷേത്രവുമായി സഹകരിച്ച് നടക്കുന്ന പരിപാടി ഇന്ന് രാവിലെ 11 മണിക്ക് മാണി സി.കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. വനം വന്യജീവി വകുപ്പ് കോട്ടയം സാമൂഹ്യവത്ക്കരണ വിഭാഗം അസി. ഫോറസ്റ്റ് കൺസർവെറ്റർ ഡോ.ജി പ്രസാദ്, പൊൻകുന്നം സോഷ്യൽ ഫോറസ്റ്ററി റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.വി രതീഷ്, പൊൻകുന്നം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ഗണേഷ് പി, കോട്ടയം നേച്ചർ സൊസൈറ്റി സെക്രട്ടറി ഡോ. എൻ ഉണ്ണികൃഷ്ണൻ, കടനാട് പഞ്ചായത്ത് മെമ്പർ സിബി ജോസഫ് ചക്കാലക്കൽ എന്നിവരും ചടങ്ങിൽ പങ്കെടുക്കും.