പള്ളം: ശിവഗിരിമഠം ഗുരുധർമ പ്രചരണ സഭ 238-ാം നമ്പർ പള്ളം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യകിറ്റുകളുടെയും വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങളുടെയും വിതരണം മണ്ഡലം ട്രഷറർ പി.കെ സുകുമാരൻ നിർവഹിച്ചു. സെക്രട്ടറി കെ.ജി കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. ബിനി ജയറാം കിറ്റുകളും പഠനോപകരണങ്ങളും വിതരണം ചെയ്തു. യൂണിറ്റ് സെക്രട്ടറി വി.പി സജീവ്, കെ.എസ് ബൈജുമോൻ, ഗോപലകൃഷ്ണൻ,നീരജ, എം.ഡി ജയറാം എന്നിവർ പ്രസംഗിച്ചു.