വാകത്താനം: വാകത്താനം അസോസിയേഷൻ കുവൈറ്റ് പ്രവാസികൾ സാമൂഹ്യ ആരോഗ്യകേന്ദ്രത്തിലേയ്ക്കുള്ള മെഡിക്കൽ ഉപകരണങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് റോസമ്മ മത്തായിക്ക് കൈമാറി. മെമ്പർമാരായ സുനിത ജോമോൻ, ഷൈനി അനിൽ, വാകത്താനം സാമൂഹ്യ ആരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ സിജി കുര്യാക്കോസ്,ഹെൽത്ത് ഇൻസ്‌പെക്ടർ കെ.എ ജയൻ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ അരുൺ അമ്പാടി, സാമൂഹ്യ പ്രവർത്തകൻ അനിൽകുമാർ മുള്ളനളയ്ക്കൽ, മുൻ പഞ്ചായത്തംഗം ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.