പായിപ്പാട് : കൊവിഡ് മഹാമാരിയുടെ പ്രതിസന്ധിക്കാലത്ത് ഓൺലൈൻ വിദ്യാഭ്യാസത്തിന് പ്രതിസന്ധി നേരിട്ട പായിപ്പാട് ഗ്രാമപഞ്ചായത്തിലെ 5 വിദ്യാർത്ഥികൾക്ക് പായിപ്പാട് സോഷ്യൽ സർവീസ് സൊസൈറ്റിയുടെ (പാസ്റ്റ് ) നേതൃത്വത്തിൽ ഡിജിറ്റൽ പഠനത്തിനായി മൊബൈൽ ഫോണുകൾ വിതരണം ചെയ്തു. മാനേജിംഗ് ട്രസ്റ്റി റവ.ഫാ.മാത്യു ഓടലാനി ഉദ്ഘാടനം ചെയ്തു. പാസ്റ്റ് പ്രസിഡന്റ് ജോർജ് സിറിയക്ക് ആറ്റാവേലിൽ,സെക്രട്ടറി ടെൻസി ആന്റണി ഒലക്കപ്പാടി എന്നിവർ നേതൃത്വം നൽകി.