വൈക്കം : അകാലത്തിൽ മരിച്ച ഉദയനാപുരം പൗർണമിയിൽ സുഭാഷ് സുന്ദർ, സൗമ്യ സുഭാഷ്, ശിവകാർത്തിക് എന്നിവരുടെ ഓർമയ്ക്കായി നടത്തിവരാറുള്ള ചികിത്സാധനസഹായവിതരണവും, ഉദയനാപുരം യു.പി സ്‌കൂളിലേക്ക് നൽകുന്ന പഠനോപകരണങ്ങളുടെ വിതരണവും പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ പുഷ്‌കരൻ ഉദ്ഘാടനം ചെയ്തു.

സുഭാഷ് സുന്ദർ, സൗമ്യ സുഭാഷ്, ശിവകാർത്തിക് എന്നിവരുടെ സ്മരണയ്ക്കായി ഉദയനാപുരം യു.പി സ്‌കൂളിൽ നിർമിച്ച് കൊടുത്ത അങ്കണവാടി കെട്ടിടത്തിന്റെ വാർഷികവും ഇതോടൊപ്പം നടന്നു. പഠനോപകരണങ്ങൾ പ്രഥമാദ്ധ്യാപിക സീനത്ത് ഏ​റ്റുവാങ്ങി. വാർഡംഗം പി.രാജലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. മുൻപഞ്ചായത്ത് പ്രസിഡന്റ് സാബു പി.മണലോടി, എസ്.എൻ.ഡി.പി. ശാഖാ സെക്രട്ടറി കെ.പി രാധാകൃഷ്ണൻ, പഞ്ചായത്ത് മെമ്പർ പി.ഡി ജോർജ്, കെ.ഡി.സുന്ദർ പൗർണമി, മോഹിനി സുന്ദർ എന്നിവർ പങ്കെടുത്തു.