വൈക്കം : വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി മൊബൈൽ ഫോൺ വാങ്ങുന്നതിനായി അനുവദിക്കുന്ന പലിശരഹിത വായ്പയായ വിദ്യാ തരംഗിണി വായ്പയുടെ വിതരണ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് സി.​ടി.ഗംഗാധരൻ നായർ നിർവഹിക്കുച്ചു. ബാങ്ക് സെക്രട്ടറി വി.എസ്.അനിൽകുമാർ വൈസ് പ്രസിഡന്റ് എം.ജി.ജയൻ ഭരണസമിതിയംഗങ്ങളായ ജെൽജി വർഗീസ് പി.എം.സേവ്യർ, ജോഷി ജോസഫ്, എ.ആർ.സലിംകുമാർ, കുര്യാക്കോസ് ദാസ്, സിന്ധു എം. ആർ,ശ്രീദേവി സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.