shucheekaranam

വൈക്കം : ഉദയനാപുരം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ തിടപ്പള്ളിയുടെ നവീകരണം ആരംഭിച്ചു. ദേവസ്വം മരാമത്ത് വിഭാഗത്തിന്റെ മേൽനോട്ടത്തിൽ ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുവരുന്നത്. ഇതോടൊപ്പം കേടുപാടുകൾ വന്ന ബലിക്കൽ പുരയും ഗണപതി നടയും , ഭഗവതിസേവ മണ്ഡപവും നവീകരിക്കുന്നുണ്ട്. ക്ഷേത്ര മു​റ്റവും ശുചീകരിക്കും. ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസർ കെ.ആർ വിജയകുമാർ, ഉപദേശക സമിതി പ്രസിഡന്റ് വി. ആർ ചന്ദ്രശേഖരൻ നായർ, സെക്രട്ടറി മോഹനൻ എന്നിവർ പ്രവർത്തനങ്ങൾ വിശദികരിച്ചു