മുണ്ടക്കയം: വനംകൊള്ളയ്ക്കെതിരെ ബി.ജെ.പി മുണ്ടക്കയം പഞ്ചായത്ത് കമ്മറ്റി പദയാത്ര സംഘടിപ്പിച്ചു. വരിക്കാനിക്കൽ നിന്നും ആരംഭിച്ച പദയാത്ര മുണ്ടക്കയം ടൗണിൽ സമാപിച്ചു. തുടർന്ന് നടന്ന യോഗം പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡൻ്റ് കെ.ബി മധു ഉദ്ഘാടനം ചെയ്തു. പി.വി മനോജ്, പി.കെ രവി, യുവമോർച്ച പഞ്ചായത്ത് സെക്രട്ടറി അജേഷ്, വിഷ്ണു, കൊച്ചുമോൻ, രതീഷ് തുടങ്ങിയവർ പങ്കെടുത്തു.