തലയോലപ്പറമ്പ് : ലോക ഡോക്ടേഴ്‌സ് ദിനത്തോടനുബന്ധിച്ച് മറവൻതുരുത്ത് കമ്മ്യൂണി​റ്റി ഹെൽത്ത് സെന്ററിലെ ഡോക്ടർമാരെ ആദരിച്ചു. റോട്ടറി ക്ലബ് ഒഫ് വൈക്കം ലേക്ക് സി​റ്റിയുടെ ആഭിമുഖ്യത്തിലാണ് കൊവിഡുമായി ബന്ധപ്പെട്ട് മികച്ച സേവനം കാഴ്ചവച്ച ഡോക്ടേഴ്‌സിനെ ആദരിച്ചത്. ക്ലബ് പ്രസിഡന്റ് അനിൽ തോമസ് പൊന്നാടയണിയിച്ചു. റോട്ടറി അസി.വർണർ പി.ജി പ്രസാദ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി രമ, ബൈജു മാണി തുടങ്ങിയവർ പങ്കെടുത്തു.